തിരുവനന്തപുരം : കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഒരു തരം പ്രകോപനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഏതെങ്കിലും പ്രകോപനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പെടരുത്. സമാധാനശ്രമങ്ങള്‍ക്ക് സിപിഎം മുന്‍കൈയെടുക്കും.
പിണറായിയില്‍ സര്‍വ്വകക്ഷി സംഘത്തെ അയയ്ക്കുന്നതടക്കമുള്ള കാര്യങ്ങളെ സിപിഎം എതിര്‍ക്കേണ്ടതില്ല. കണ്ണൂരിലും പിണറായിയിലും സംഘര്‍ഷ സാഹചര്യങ്ങളില്‍ സര്‍വ്വകക്ഷിയോഗത്തിന് മുന്‍കൈ എടുത്തിട്ടുണ്ട്. സമാധാനപരമായിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സിപിഎം ആഗ്രഹിക്കുന്നുണ്ട്. കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും കോടിയേരി പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടുമുള്ള കല്ലേറില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് പ്രമോദ് മരിച്ചതെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: