കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ കേരളത്തില്‍

Sunday 22 May 2016 11:03 pm IST

കൊച്ചി: ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ ആത്മീയാചാര്യനും കാശി മഠാധിപതിയുമായ സ്വാമി സംയമീന്ദ്രതീര്‍ത്ഥ മഠാധിപതിയായി അവരോധിക്കപ്പെട്ടതിനുശേഷം ആദ്യമായി കേരള സന്ദര്‍ശനത്തിനായെത്തുന്നു. ഇന്ന് വൈകിട്ട് ആറിന് പൂര്‍ണാ എക്‌സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സ്വാമിക്ക് എറണാകുളം തിരുമല ദേവസ്വം ക്ഷേത്രഭാരവാഹികളും ആലപ്പുഴ തിരുമല ക്ഷേത്രഭാരവാഹികളും ജിഎസ്ബി സ്ഥാപനങ്ങളുടെ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് സ്വാമിജി റോഡ് മാര്‍ഗം ആലപ്പുഴ തിരുമല ക്ഷേത്രത്തിലേക്ക് തിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.