നബിദിനത്തിലെ സൈനിക മാര്‍ച്ച് ആസൂത്രിതം - ബി.ജെ.പി

Tuesday 7 February 2012 5:33 pm IST

തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് നബിദിനത്തില്‍ നടത്തിയ സമാന്തര സൈനിക പരേഡ് യാദൃശ്ചികമല്ലെന്നും അസൂത്രിത തീവ്രവാദ നീക്കമാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. പരേഡിന്റെ പരിശീലനത്തിലും പരേഡിലും വിദേശ തീവ്രവാദികള്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. കലാപബാധിത പ്രദേശമായ കാഞ്ഞങ്ങാട്ട് ഭീതി സൃഷ്ടിക്കാനാണ് പട്ടാള യൂണിഫോം ഉപയോഗിച്ചത്. ഈ സംഭവത്തെ ഒരു സാധാരണ കേസാക്കി മാറ്റാനാണ് പോലീസ് ശ്രമിക്കുന്നത്. പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്നം വിവാദമാക്കി തീര്‍ക്കാനുള്ള സുരേന്ദ്രന്റെ നിക്കം അത്യന്തം ദുരൂഹമാണെന്ന് സംയുക്ത ജമാ അത്തെ പ്രതികരിച്ചു. വിപണിയില്‍ ലഭിക്കുന്ന ആകര്‍ഷകമായ വസ്ത്രങ്ങളാണ് യുവാക്കള്‍ ധരിച്ചത്. രാഷ്ട്ര സൈനിക സംവിധാനത്തെ അപമാനിക്കാനോ വെല്ലുവിളിക്കാനോ ഉദ്ദേശിച്ചില്ലെന്നും സംഭവിച്ചു പോയതിന് മാപ്പ് അപേക്ഷിക്കുന്നതായും സംയുക്ത ജമാ അത്തെ അറിയിച്ചു. ഇതിനിടെ ഇത്തരം പരേഡുകള്‍ ഇനിയും നടത്തുമെന്ന വെല്ലുവിളികളുമായി ഇന്റര്‍നെറ്റ് കൂട്ടായ്മയാ‍യ ഫേസ് ബുക്കില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് പോലീസ് ഗൌരവമായാണ് കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.