പ്രധാനമന്ത്രി ഇറാനിലെത്തി, ചര്‍ച്ചകള്‍ ഇന്ന്

Sunday 22 May 2016 11:41 pm IST

ടെഹ്‌റാന്‍: ഭാരതവുമായുള്ള ബന്ധം ദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനിലെത്തിയ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇറാന്‍ വിദേശകാര്യമന്ത്രി അലി തയേബ്‌ന തെഹ്‌റാന്‍ വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ കാലത്തു പോലും ഭാരതവും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും വ്യാപാര, സാങ്കേതിക,നിക്ഷേപ, അടിസ്ഥാന സൗകര്യ, ഊര്‍ജ്ജ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനാണ് സന്ദര്‍ശനം ലക്ഷ്യമിടുന്നതെന്നും ഇറാന്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. ഇറാനിലെ സിഖ് ഗുരുദ്വാരയുടെ പ്രതിനിധികളുമായും മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇന്നാണ് ഔദ്യോഗിക ചര്‍ച്ചകള്‍. പ്രധാനമന്ത്രി ഇന്ന് ന്യൂദല്‍ഹിക്ക് മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.