സിപിഎം ബോംബേറില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Sunday 22 May 2016 11:44 pm IST

തലശ്ശേരി: തലശ്ശേരിയില്‍ സിപിഎം സംഘത്തിന്റെ ബോബേറില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബൈക്കിലെത്തിയവരാണ് ഇന്നലെ വൈകുന്നേരം 6.30 ഓടെ അക്രമം നടത്തിയത്. തലശ്ശേരി നായനാര്‍ റോഡിലെ മനോജ് സേവാകേന്ദ്രത്തിന്റെ സമീപത്ത് നില്‍ക്കുകയായിരുന്ന നാമത്ത് വിജേഷ് (28), എം.കെ.സുബിന്‍ (28)എന്നിവര്‍ക്കാണ് പരിക്കേറ്റത്. പോലീസ് നോക്കിനില്‍ക്കേയാണ് സിപിഎം സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞത്. പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരിയില്‍ എന്‍ഡിഎക്കു വേണ്ടി പ്രചാരണത്തിന് ഓടിയ ജീപ്പ് സിപിഎം സംഘം തകര്‍ത്തു. കതിരൂര്‍ കാപ്പുമ്മല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ പൊയ്കയില്‍ വീട്ടില്‍ വിമിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍11 ഇ 9234 നമ്പര്‍ ജീപ്പാണ് അടിച്ചു തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കാപ്പുമ്മലിലെ ചോയന്‍ രവീന്ദ്രന്റെ മില്‍മാ ബൂത്തിന് നേരെയും അക്രമം നടന്നു. ബൂത്തിന്റെ വരാന്ത അക്രമികള്‍ അടിച്ചു തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.