ജമ്മു: ശ്രീനഗറില്‍ വിവിധയിടങ്ങളിലായി ഉണ്ടായ രണ്ട് ഭീകരാക്രമണങ്ങളില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു.
ശ്രീനഗറിലെ സാദിബാല്‍ പോലീസ് സ്റ്റേഷനിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടേയ്ക്ക് മോട്ടോര്‍ സൈക്കിളിലെത്തിയ ആയുധധാരികളായ സംഘം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ നസീര്‍ അഹമ്മദും കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദും കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥാന് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ടു മണിക്കുറിനുള്ളില്‍ ശ്രീനഗറില്‍ തന്നെ ഭീകരര്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: