ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റിന്റെ വീടിന് നേരെ സിപിഎം ബോംബാക്രമണം

Monday 23 May 2016 12:33 pm IST

കോഴിക്കോട്: ജില്ലയു ടെ വിവിധ ഭാഗങ്ങളില്‍ സംഘവിവിധക്ഷേത്ര സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമം തുടരുന്നു. ഇന്നലെയും ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. ഇന്നലെ പുലര്‍ച്ചെ ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റിന്റെ വീടിന് നേരെ സിപിഎം ബോംബാക്രമണം നടത്തി. ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. പി. മുരളീധരന്റെ കക്കട്ടിലെ വീടിന് നേരെയാണ് സിപിഎം ബോംബാക്രമണം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് ഒരു സംഘം സിപിഎമ്മുകാര്‍ ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. അക്രമം സമയത്ത് അഡ്വ.പി. മുരളീധരനും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല എന്നാല്‍ വീടിന്റെ വാതിലുകളും ജനലുകളും ചുമരും ഭാഗികമായി തകര്‍ന്ന നിലയിലാണുള്ളത്. നാദാപുരം: സമാധാന യോഗങ്ങള്‍ക്കിടയിലും നാദാപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ വീട്ടുകള്‍ക്കുനേരെ സിപിഎം അ്രമം തുടരുന്നു. നിട്ടൂരില്‍ പാലംകുന്നത്ത് കരുണന്റെ വീടിന് നേരെയും ഏലിക്കുന്നുമ്മല്‍ പ്രതീഷിന്റെ വീടിന് നേരെയും ശനിയാഴ്ച രാത്രി പത്ത് മണിയോടെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. സമാധാനയോഗം കഴിഞ്ഞ ദിവസം നാദാപുരം ടി ബിയില്‍ തഹസില്‍ദാരുടെനേതൃത്വത്തില്‍ നടന്നെങ്കിലും ആക്രമണങ്ങള്‍ക്ക് കുറവില്ല. കൊയിലാണ്ടി: കൊയിലാണ്ടി പെരുവട്ടൂരില്‍ വീണ്ടും സിപിഎം അക്രമം. വെങ്ങളത്തു കണ്ടി സന്തോഷിന്റെ വീട് കഴിഞ്ഞ ദിവസം പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. പത്തോളം വരുന്ന പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വന്ന് വീട്ടിന്റെ ഇരുപുറത്തുമുള്ള വാതിലുകള്‍ തകര്‍ത്ത് ടിവി അടക്കമുള്ള വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനായ ശശിധരന്റെ വീടും അക്രമികള്‍ തകര്‍ത്തിരുന്നു. സന്തോഷിന്റെ മകന്‍ അതുല്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.