എംഎം മണി ചീഫ് വിപ്പാകും

Monday 23 May 2016 2:54 pm IST

തിരുവനന്തപുര: ഇടതുപക്ഷ മന്ത്രിസഭയില്‍ ഇടം പിടിക്കാതെ പോയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം മണി ചീഫ് വിപ്പാകും. സിപിഎം മന്ത്രിമാരുടെ പേരുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തിലാണ് മണിയെ ചീഫ് വിപ്പാക്കാന്‍ തീരുമാനിച്ചത്. ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ മണി ഒഴികെയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചതിനാല്‍ അദ്ദേഹത്തെ പൂര്‍ണമായും തഴയരുതെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. തുടര്‍ന്നാണ് ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.