ഫിഡല്‍കാസ്ട്രോയ്ക്ക് വയസ്സ് 90. അധികാരം കൈമാറിയത് 84 വയസ്സുകാരന് സ്വന്തം അനുജന് റൗണ്കാസ്ട്രോയ്ക്ക്. അധികാരം കൈമാറാന്‍ അനുജനല്ലാതെ മറ്റു സഖാക്കളാരും തന്നെ യോഗ്യരായി ഇല്ലെങ്കില്‍ പിന്നെന്തുചെയ്യും? ഈയിടെ സഖാക്കളെ അഭിസംബോധനചെയ്ത് ഫിഡല്‍ കാസ്ട്രോ പറഞ്ഞത് 70 വയസ്സുകഴിഞ്ഞവര്‍ അധികാരസ്ഥാനങ്ങള്‍ ഒഴിഞ്ഞ് ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്നാണ്.
പക്ഷേ അനുജന് റൗള്‍ കാസ്ട്രോയ്ക്ക് ഈ ആഹ്വാനമൊന്നും ബാധകമാവാനിടയില്ല. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാലും പാര്‍ട്ടി സെക്രട്ടറിസ്ഥാനം നിലനിര്‍ത്തി അധികാരം കൈപ്പിടിയിലൊതുക്കാന്‍ റൗളിന് കഴിയും. അത് എത്രനാള്‍ തുടരണമെന്ന് റൗള്‍ തീരുമാനിക്കും. ആഹ്വാനങ്ങളൊക്കെ മറ്റ് സഖാക്കള്ക്കുമാത്രം ബാധകം. കമ്മ്യൂണിസ്റ്റ് രീതികള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാവണമെന്നില്ല.
കെ.വി.സുഗതന്, എരമല്ലൂര്‍, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: