പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷന്മാരിലെ നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലസ് വാവ്റിങ്ക രണ്ടാം റൗണ്ടില്‍. കടുത്ത പോരാട്ടത്തില്‍ ലൂക്കാസ് റൊസോളിനെ കീഴടക്കി വാവ്റിങ്ക, സ്കോര്‍: 4-6, 6-1, 3-6, 6-3, 6-4. ആദ്യ സെറ്റിലും മൂന്നാമത്തേതിലും റൊസോൡന്റെ മികവിനു മുന്നില്‍ പതറി വാവ്റിങ്ക. എന്നാല്‍, അവസാന രണ്ടു സെറ്റുകളില്‍ അവസരത്തിനൊത്തുയര്‍ന്ന മൂന്നാം സീഡായ സ്വിസ് താരം ആദ്യവട്ടം പിന്നിട്ടു.
പുരുഷന്മാരില് ജെര്‍മി ചാര്‍ഡി, ജാക് സോക്ക്, ആദം പാവലസെക്ക്, വനിതകളില്‍ ഗബ്രിന്‍ മുഗുരുസ എന്നിവരും രണ്ടാം റൗണ്ടിലെത്തി. അതേസമയം, വനിതകളിലെ മുന്‍നിര താരങ്ങള്‍ ഡാനിയേല ഹന്റുക്കോവ, സബീന്‍ ലിസിക്കി, ലൂസി ഹ്രദേക്ക എന്നിവര്‍ ആദ്യ റൗണ്ടില്‍ വീണു. ഹന്റുക്കോവയെ മിര്‍ജാന ലൂസിക്കും (6-1, 6-2), ലിസിക്കിയെ വെറോനിക്ക കെപെഡെയും (6-2, 6-2), ഹ്രദേക്കയെ ബര്‍ബോറ സ്ട്രൈക്കോവയുമാണ് (6-4, 7-5) കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: