എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ പിടിമുറുക്കുന്നു

Monday 4 July 2011 11:35 pm IST

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത ദുരന്തഭൂമിയില്‍ റിയല്‍എസ്റ്റേറ്റ്‌ മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ 400 ഏക്കര്‍ ഭൂമിയുടെ കച്ചവടം രജിസ്ട്രേഷന്‍ വകുപ്പിണ്റ്റെ ബദിയഡുക്ക സബ്ഡിവിഷന്‌ കീഴില്‍ നടന്നിട്ടുണ്ട്‌. ഇതില്‍ 300 ഏക്കറും വാങ്ങിയിട്ടുള്ളത്‌ കൊച്ചി കേന്ദ്രീകരിച്ച്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥാപനമാണ്‌. എന്നാല്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടന്നിരിക്കുന്നത്‌ 1൦൦ ഏക്കര്‍ സ്ഥാപനത്തിണ്റ്റെ പേരിലും 2൦൦ ഏക്കര്‍ വ്യക്തിയുടെ പേരിലുമാണ്‌. ഇടത്‌-വലത്‌ മുന്നണികളിലെ ഉന്നതരുമായി ഈ വ്യക്തികള്‍ക്കുള്ള ബന്ധമാണ്‌ ഈ വിധത്തില്‍ രജിസ്ട്രേഷന്‍ നടക്കാന്‍ സഹായിച്ചിട്ടുള്ളത്‌. പെര്‍ള, സ്വര്‍ഗ, കുംബഡാജെ മേഖലകളിലാണ്‌ ഭൂരിഭാഗം ഭൂമിയും ഉള്‍പ്പെടുന്നത്‌. സെണ്റ്റിന്‌ രണ്ടായിരം രൂപയുണ്ടായിരുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം തകൃതിയായി നടന്ന്‌ കഴിഞ്ഞ്‌ 1൦ വര്‍ഷത്തിനുളളിലും ഇവിടെ കേവലം മൂവായിരം - നാലായിരം രൂപയായി മാത്രം വര്‍ദ്ധിച്ചുവെന്നതും ശ്രദ്ധേയമാണ്‌. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഭൂമിക്കച്ചവടം സംബന്ധിച്ച്‌ നിയമം കര്‍ശനമാക്കിയിരുന്നു. അതിനുശേഷം ഈ ഭാഗത്തെ കച്ചവടത്തിന്‌ ഗണ്യമായ കുറവ്‌ വന്നുവെന്ന്‌ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലക്കാരന്‍ വെളിപ്പെടുത്തി. അതിനിടെ കഴിഞ്ഞ ഒരാഴ്ചയായി എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ഭൂമിയില്‍ കണ്ണുംനട്ട്‌ ഒരു സംഘം കാസര്‍കോട്‌ നഗരത്തിലെ ലോഡ്ജില്‍ തമ്പടിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്‌. കാസര്‍കോട്ടെ ഭൂമി ബ്രോക്കര്‍മാര്‍ കൃഷിക്കും, വ്യവസായത്തിനും പറ്റിയ മറ്റു സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തിട്ടും സംഘം കുമ്പഡാജെ, സ്വര്‍ഗ, ബദിയഡുക്കയിലെ ഉള്‍ഭാഗങ്ങള്‍ എന്നിവയിലാണ്‌ താല്‍പ്പര്യം പ്രകടിപ്പിച്ചത്‌. വാഹനഗതാഗതം പോലുമില്ലാതെ ഈ പ്രദേശങ്ങള്‍ സംഘം വാങ്ങുന്നതെന്തിനാണെന്ന കാര്യം ദുരൂഹമാണ്‌. യുഡിഎഫ്‌ സര്‍ക്കാര്‍ നിയമത്തില്‍ ഇളവ്‌ വരുത്തുമെന്നും സൂചനയുണ്ട്‌. ഭൂമി വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും സഹിതം രജിസ്റ്റര്‍ ഓഫീസിലെത്തി സ്ഥലം രജിസ്റ്റര്‍ ചെയ്യണമെന്നാണ്‌ ഇപ്പോഴത്തെ നിയമം. ഇതില്‍ ഇളവ്‌ വരുമെന്നാണ്‌ സൂചന. അങ്ങനെയെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ മനുഷ്യണ്റ്റെ ലാഭക്കൊതിയുടെ മറ്റൊരു ഇര കൂടിയായി മാറുമെന്ന കാര്യവും ഉറപ്പിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.