ഹരിപ്പാട്: ബിജെപി മുതുകുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡംഗം ബൈജുവിനെ സാമൂഹ്യവിരുദ്ധര്‍ കൈയേറ്റം ചെയ്തതായി പരാതി. 20ന് വൈകിട്ട് മുതുകുളം വെട്ടത്തുമുക്കിന് സമീപമായിരുന്നു രണ്ടംഗസംഘം കൈയേറ്റം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അമല്‍, കണ്ണന് എന്നിവരെ കനകക്കുന്ന് പോലീസ് അറസ്റ്റുചെയ്തു. അഞ്ചാം വാര്‍ഡിലെ ഒരു വീട് ഈ സംഘം അക്രമിച്ചിരുന്നു. വിവരം തിരക്കാന്‍ പോയി തിരികെ വരുംവഴി തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കുത്തിന് പിടിച്ച് തോളത്തടിക്കുകയും ചെയ്തു.
പിടികൂടിയ പ്രതികളില്‍ ഒരാളായ അമല്‍ അറിയപ്പെടുന്ന ക്രിമിനലാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ മുതുകുളം പഞ്ചായത്തില്‍ പ്രതിഷേധിച്ചു. ബിഡിജെഎസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി. വാസുദേവന്‍, ആര്. രതീഷ്, ഉണ്ണിക്കൃഷ്ണന്, കെ. അജീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: