തിരുവനന്തപുരം: മദ്യനയത്തില്‍ കോണ്‍ഗ്രസിന് തെറ്റു പറ്റിയിട്ടില്ലെന്നും മദ്യനയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്ന് ചില മദ്യമുതലാളിമാരാണ് പ്രചരിപ്പിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. പതിപക്ഷത്ത് ഇരിക്കാനാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത്. അത് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു സുധീരന്. തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ജൂണ്‍ 4,5 തീയതികളില്‍ വിപൂലമായ ക്യാമ്പ് എക്സിക്യൂട്ടീവ് നടത്തും. ഇതില്‍ സ്ഥാനാര്‍ത്ഥികളെ കൂടി പങ്കെടുപ്പിക്കും. അവര്‍ക്ക് പറയേണ്ടത് യോഗത്തില്‍ പറയാം. രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിക്കുന്നത്. ഇപ്പോഴത്തെ യോഗത്തില്‍ ജില്ലാഘടകങ്ങള്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം 142 അക്രമങ്ങള്‍ കേരളത്തില്‍ അരങ്ങേറി. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. പുതിയസര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: