തൊഴില്‍ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം: ബിഎംഎസ്

Monday 23 May 2016 11:11 pm IST

കൊച്ചി: സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന 15 ലക്ഷത്തോളം വരുന്ന തൊഴിലാളികളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളു. ക്ഷേമനിധി അപേക്ഷാ ഫോമില്‍ തൊഴില്‍ ഉടമയുടെ കോളം പൂരിപ്പിച്ചു നല്‍കുവാന്‍ തയ്യാറാകുന്നില്ല. ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയുടെ കീഴില്‍ കൊണ്ടുവരണമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്.വിനോദ്കുമാര്‍ ആവശ്യപ്പെട്ടു. ജില്ലാ വാണിജ്യ വ്യവസായ മസ്ദൂര്‍ സംഘം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് കെ.എ.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.മധുകുമാര്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എസ്.അനില്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഏ.ഡി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.