പറവൂര്‍: വടക്കേക്കര ഗോതുരുത്ത് കടകത്ത് വീട്ടില്‍ സെഫിന് എന്ന യുവാവിനെ വധിക്കുവാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്ത യുവതി അറസ്റ്റില്‍. കാട്ടൂര്‍ കാരാഞ്ചിര പെരിങ്ങോട്ടുവീട്ടില്‍ കാവ്യാഞ്ജലി(29) യെയാണ് വടക്കേക്കര ജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. സെഫിന്റെ ജ്യേഷ്ഠനായ സഫിനും കാവ്യാഞ്ജലിയും ഭാര്യാ ഭര്ത്താക്കന്മാരായിരുന്നു. എന്നാല്‍ ഇവര്‍ വിവാഹമോചനത്തിനായി തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യം മൂലം സഫിനെ കൈകാര്യം ചെയ്യാനായി കാവ്യാഞ്ജലി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്തു. എന്നാല്‍ സഫിനു പകരം അനുജനായ സെഫിനെയാണ് ക്വട്ടേഷന്‍ സംഘം വെട്ടിയത്. യുവതി റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: