കൊച്ചി: അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ പങ്കെടുത്ത രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ധര്‍ ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെ ചെലവു കുറഞ്ഞ ആരോഗ്യ പരിപാലനം എല്ലാവര്ക്കും ലഭ്യമാക്കാന്‍ ശ്രദ്ധ പതിയ്പ്പിക്കണമെന്ന് ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു.
ഫ്രൂഗല്‍ ഇന്നവേഷന്‍ ഇന്‍ ഹെല്‍ത്ത് കെയര്‍ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ ആള് ഇന്ത്യ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസ്, എന്‍ എ ബി എച്ച്, ലോകബാങ്ക്, ഐ ഐ എം കല്‍ക്കത്ത, രാജ്യത്തെ പ്രമുഖ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പ്രഭാഷണം നടത്തി. ഗുണമേ•, രോഗീ സുരക്ഷ, മെഡിക്കല്‍ രംഗത്തെ അശ്രദ്ധയെ കുറിച്ചും ആഗോള നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനെ കുറിച്ചും പരിസ്ഥിതി സൗഹൃദ ആശുപത്രികളെ കുറിച്ചുമെല്ലാം വിശദമായ ചര്‍ച്ചകള്‍ നടന്നു. വര്‍ധിച്ച് വരുന്ന ചികിത്സാ ചെലവും ആരോഗ്യ പരിപാലന ചെലവും കണക്കിലെടുക്കുമ്പോള്‍ ചെലവ് കുറഞ്ഞ ആരോഗ്യ പരിപാലന രീതികള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആശുപത്രി ഭരണവിഭാഗം മേധാവി ഡോ.ദിനേശ് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: