പാറശ്ശാല: പന്ത്രണ്ടുകാരനെ വധിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. പൊറ്റയില്‍ക്കട കാണവിള വീട്ടില്‍ ബാബു (55) ആണ് അറസ്റ്റിലായത്. ഈ മാസം എട്ടാം തീയതിയാണ് അയല്‍വാസിയായ ഷാജിയുടെ മകന് ഷൈനിനെ (തമ്പു)നെയാണ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീട്ടുനുള്ളില് ടി.വി. കണ്ടുകൊണ്ടിരുന്ന ഷൈനിനെ പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഷൈനിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍കോളേജിലും ചികിത്സയിലായിരുന്നു ഇതേ തുടര്‍ന്ന് ഒളിവില്‍പ്പോയ ബാബുവിനെ നെയ്യാറ്റിന്‍കരയ്ക്ക് സമീപം അവണാകുഴിയില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇപ്പോഴും ഷൈന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ബാബുവിന്റെ പുരയിടത്തില്‍ നിന്നും ഇലമുറിക്കുന്നതും കളിക്കുന്നതും കൊണ്ടാണ് കുട്ടിയെ ആക്രമിച്ചതെന്ന് പ്രതി പൊഴിയൂര്‍ പോലീസിനോട് പറഞ്ഞു. കോടതിയെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: