ന്യൂദല്‍ഹി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് ചൈനയിലേക്ക് തിരിക്കും. രാഷ്ട്രപതിയായ ശേഷമുള്ള പ്രണബ് മുഖര്‍ജിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.
ചൈനീസ് നേതൃത്വവുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാകും. പാക് ഭീകരന് മൗലാന മസൂദ് അസ്ഹറിനെ വിലക്കാനുള്ള യുഎന്‍ പ്രമേയത്തെ ചൈന എതിര്‍ക്കുന്നതിലെ ആശങ്ക രാഷ്ട്രപതി ചൈനയെ അറിയിക്കും.
ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകണമെങ്കില്‍ ഭാരതം ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വെക്കണമെന്ന ചൈനയുടെ നിലപാടും ചോദ്യം ചെയ്യപ്പെടും. ഇക്കാര്യത്തില്‍ ചൈന വിട്ടു വീഴ്ച ചെയ്യില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: