ചേളന്നൂര്‍: ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പുളി ബസാര്‍ ഭാഗത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സിപിഎം അക്രമം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിപിഎം അക്രമത്തിനിരയായ വീടുകള്‍ ആര്‍എസ് എസ് , ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ആര്‍എസ്എസ് ഗ്രാമജില്ലാ കാര്യവാഹ് പി. ബാബു, ബിജെപി എലത്തൂര്‍ മണ്ഡലം ഭാരവാഹികളായ കെ.പി. ചന്ദ്രന്, എം. ഇ. ഗംഗാധരന്, എന്നിവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: