കണ്ണൂര്‍: സംസ്ഥാന ഗ്രന്ഥകാര സമിതിയുടെ ഗ്രന്ഥദര്‍പ്പണം 2016 ന്റെ ഭാഗമായി അമ്പതില്‍പ്പരം കവികളുടേയും കവയിത്രികളുടേയും കൂട്ടായ്മയില്‍ പ്രസിദ്ധീകരിക്കുന്ന ചര്‍ക്കയും റോസാപ്പൂവും എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും സാഹിത്യസമ്മേളനവും 29 ന് നടക്കുമെന്ന് ഗ്രന്ഥകാര സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങ് എം.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥകാര സമിതി സംസ്ഥാന പ്രസിഡണ്ട് എംഒജി മലപ്പട്ടം അധ്യക്ഷത വഹിക്കും. മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പിഭാസ്ക്കരപ്പൊതുവാള് പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. രഞ്ജിത്ത് സര്‍ക്കാര്‍ പുസ്തകം സ്വീകരിക്കും. വി.കെ.ദിവാകരന് മാവിലായി പുസ്തക പരിചയം നടത്തും. പത്രസമ്മേളനത്തില്‍ എംഒജി മലപ്പട്ടം, കെ.നാരായണന് മാസ്റ്റര്‍, ടി.കെ.ദിലീപ് കുമാര്‍, അനിയന് കാവാലം, പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: