ബിഎംഎസ് സായാഹ്ന ധര്‍ണ്ണ നടത്തി

Tuesday 24 May 2016 9:37 pm IST

തലശ്ശേരി: ബിഎംഎസ് തലശ്ശേരി മേഖലാ സെക്രട്ടറി രമേശനെ സിപിഎം ക്രിമിനലുകള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ്ണ നടത്തി. കൈകാലുകള്‍ക്കും വയറിനും വെട്ടേറ്റ രമേശന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎംഎസ് തലശ്ശേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ആര്‍എസഎസ് തലശ്ശേരി താലൂക്ക് കാര്യവാഹ് പി.വി.ശ്യാംമോഹന്‍ പ്രസംഗിച്ചു. യു.സി.ബാബു അധ്യക്ഷത വഹിച്ചു. സി.കെ.ലതേഷ് ബാബു സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.