കൂത്തുപറമ്പ്: എരുവട്ടി ഓലായിക്കരയിലെ മഹാത്മാ സ്മാരക വായനശാലക്കുനേരെ സിപിഎം അക്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ബൈക്കുകളിലെത്തിയ സംഘം വായനശാലക്കുനേരെ അക്രമം നടത്തിയത്. വായനശാലയുടെ നാലുവശങ്ങളിലെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ജനല്ഫ്രെയ്മുകള് പറിച്ചെറിയുകയും ചെയ്തു. വായനശാലയുടെ വരാന്തയില്‍ സ്ഥാപിച്ച കസേരകള്‍, ബെഞ്ച് എന്നിവ നശിപ്പിക്കുകയും വായനശാലയുടെ പിന്‍വശത്തെ ഗ്രൗണ്ടില്‍ സ്ഥാപിച്ച ട്യൂബ് ലൈറ്റുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വായനശാലയുടെ ചുമരുകളിലും, ലൈബ്രറിയിലും അക്രമികള്‍ കരിഓയില്‍ ഒഴിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ഭാരവാഹികള്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: