ഒന്നരപ്പതിറ്റാണ്ടിലേറെ ഓടിയ ബസ്‌ ഓട്ടം നിര്‍ത്തി; കാഞ്ഞങ്ങാട്‌ - കുടക്‌ റൂട്ടില്‍ യാത്രാദുരിതം

Monday 4 July 2011 11:17 pm IST

കാഞ്ഞങ്ങാട്‌: കുടകിനെയും കാഞ്ഞങ്ങാടിനെയും ബന്ധിപ്പിച്ച്‌ ഒന്നരപ്പതിറ്റാണ്ട്‌ കാലം ഓടിയ ബസ്‌ സര്‍വ്വീസ്‌ ഓട്ടം നിര്‍ത്തി. ഇതോടെ കുടക്‌-കാഞ്ഞങ്ങാട്‌ റൂട്ടില്‍ യാത്രാദുരിതം വര്‍ധിച്ചു. ബാംഗ്ളൂരിലേക്കുള്ള കര്‍ണാടക സ്റ്റേറ്റ്‌ ട്രാന്‍സ്പോര്‍ട്ടും ഒരു സ്വകാര്യ ബസ്സുമാണ്‌ ഈ റൂട്ടില്‍ അവശേഷിക്കുന്നത്‌. ബസിണ്റ്റെ പെര്‍മിറ്റ്്‌ കാലാവധി അവസാനിച്ചതോടെയാണ്‌ ജൂണ്‍ ൩൦ന്‌ ബസ്‌ ഓട്ടം നിര്‍ത്തിയത്‌. പുതിയ പെര്‍മിറ്റുകള്‍ നല്‍കരുതെന്ന കോടതിവിധിയെത്തുടര്‍ന്നാണ്‌ ബസ്‌ റൂട്ട്‌ റദ്ദായത്‌. തലക്കാവേരി, വാഗമണ്ഡലം, മടിക്കേരി പ്രദേശങ്ങളിലേക്ക്‌ പോകുന്നവര്‍ക്കാണ്‌ ദുരിതമായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.