ഓട്ടോ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ഉടന്‍ നടപ്പാക്കണം: ബിഎംഎസ

Tuesday 24 May 2016 8:33 pm IST

ആലപ്പുഴ: സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന ഓട്ടോ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്രമായ പദ്ധതി ഉടന്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഓട്ടോ തൊഴിലാളികളുടെ പുതിയ യൂണിയനായ ആലപ്പി ഡിസ്ട്രിക് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് (ബിഎംഎസ്) പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ് മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ സ്വാഗതം പറഞ്ഞു. ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി കെ. സദാശിവന്‍പിള്ള, ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി. ഷാജി നന്ദി പറഞ്ഞു. ആലപ്പി ഡിസ്ട്രിക്ട് ഓട്ടോറിക്ഷാ തൊഴിലാളി സംഘം (ബിഎംഎസ്) ഭാരവാഹികളായി ജി. ഗോപകുമാര്‍ (പ്രസിഡന്റ്), മനോജ് എം, സുഭാഷ് എസ്. നായര്‍ (വൈസ് പ്രസിഡന്റുമാര്‍), അനിയന്‍ സ്വാമിചിറ (ജന. സെക്രട്ടറി), സി.ഷാജി, രാജു ചമ്പക്കുളം, ഷാജി തോട്ടപ്പള്ളി, ജയന്‍ ടി. ചേര്‍ത്തല (സെക്രട്ടറിമാര്‍), രമേശന്‍ ആലപ്പുഴ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.