ആലപ്പുഴ: ജൂണ്‍ ഏഴുമുതല്‍ 12 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്ഷഇപ്പില് പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് ടി.കെ. വികാസ് തെരഞ്ഞെടുക്കപ്പെട്ടു. 2003,2004, 2005, 2012, 2015, ഏഷ്യന്‍ പവല്‍ ലിഫ്റ്റിങ് മത്സരങ്ങളില്‍ പങ്കെടുക്കുകയും സ്വര്‍ണം, വെള്ളി മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 27 വര്‍ഷമായി കേരള പോലീസിലെ വെയിറ്റ് ലിഫ്റ്റിങ്, പവര്‍ ലിഫ്റ്റിങ് ചാമ്പ്യനാണ്.
30 വര്‍ഷമായി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സ്വര്‍ണവും വെള്ളിയും നേടിയിട്ടുണ്ട്. പറവൂര്‍ തൈക്കട്ടുശേരി മഠത്തില്‍ ആനന്ദവല്ലിയമ്മയുടെയും കൃഷ്ണന് നമ്പൂതിരിയുടെയും മകനാണ്. ഭാര്യ പി. ചന്ദ്രിക. മക്കള്‍: അനഖ സി. വികാസ്, ഭദ്ര സി. വികാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: