വൈശാഖത്തിന്റെ പുണ്യം

Tuesday 24 May 2016 10:17 pm IST

ചന്ദ്രന്റെ ഗമനം അനുസരിച്ചുള്ള ചാന്ദ്രമാസ ഗണനംവച്ചാണ് വൈശാഖ മാസം നിര്‍ണ്ണയിക്കുന്നത്. മീനത്തിലെ കറുത്തവാവുകഴിഞ്ഞ് പ്രദിപദം മുതല്‍ അടുത്ത അമാവാസി വരെയുള്ള കാലത്തിന് ''ചൈത്രമാസം'' എന്ന് പേര്. മേടത്തിലെ കറുത്തവാവ് കഴിഞ്ഞ് പ്രദിപദം മുതല്‍ എടവമാസത്തിലെ കറുത്തവാവ് വരെയുള്ള കാലത്തിന് വൈശാഖമാസം എന്ന്‌പേര്. വൈശാഖത്തിന് മാധവമാസം എന്നും പേരുണ്ട്. മാധവന് ഏറ്റവും പ്രിയപ്പെട്ടമാസം എന്നര്‍ത്ഥം. ആരാണ് മാധവന്‍? മാ, എന്നാല്‍ ലക്ഷ്മി എന്നര്‍ത്ഥം. ധവന്‍ ഭര്‍ത്താവ് . അപ്പോള്‍ മാധവന്‍ -ലക്ഷ്മീവല്ലഭന്‍. ലക്ഷ്മീ വല്ലഭന് പ്രിയപ്പെട്ടമാസം തന്നെ.  ചൈത്രവും വൈശാഖവും കൂടിച്ചേര്‍ന്ന വസന്തഋതു ഭഗവാന്റെ വിഭൂതിയത്രേ. ''ഋതൂനാം മധുമാധവൗ'' (ഋതുക്കളില്‍ വച്ച് വസന്തം എന്റെ വിഭൂതിയാണ്) എന്ന് ഭഗവതത്തിലും (ഭാഗ-11-16-27) ഋതൂനാം കുസുമാകരഃ എന്ന് ഗീതയിലും ഭഗവാന്‍ തന്നെ അരുളിച്ചയ്യുന്നു. എല്ലാമസത്തിലും ഭഗവാന്റെ ചൈതന്യം വിളങ്ങുന്നുണ്ടെങ്കിലും വസന്ത ഋതുവില്‍ കൂടുതല്‍ തിളങ്ങുന്നു എന്ന് മനസ്സിലാക്കാം. മാധവനെ പ്രീതിപ്പെടുത്താന്‍ അനുയോജ്യമാസവും വൈശാഖം തന്നെ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.