കൃഷ്ണപിള്ള സ്മാരകം; സിബിഐ അന്വേഷണമില്ല

Wednesday 25 May 2016 10:10 am IST

കൊച്ചി: ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി ലതീഷ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിന്റെതാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏപ്രില്‍ 29നു ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്നു കണ്ടെത്തി കോടതി തിരിച്ചയച്ചിരിക്കുകയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് ഹൈക്കോടതി പരിഗണിക്കേണ്ടതില്ലെന്നും കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നുത് കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞൂ. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ അന്വേഷണം സംബന്ധിച്ച് ഡിജിപി ഉചിതമായ തീരുമാനമെടുക്കണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച അന്വേഷണ സംഘം തുടര്‍നടപടികള്‍ സ്വീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.