കൊച്ചി: ആകാശവാണി കൊച്ചി എഫ്എമ്മിന്റെയും സര്‍വ്വശിക്ഷാ അഭിയാന് എറണാകുളം ജില്ല പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് കുട്ടികള്‍ക്കായി കവിതാ-കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തില്‍ രാവിലെ 9.30ന് സാഹിത്യകാരന് സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ഗ്രേസി, കവി എസ്.രമേശന്‍നായര്‍, ബാലകൃഷ്ണന് കൊയ്യാല്‍, ഡി.പ്രദീപ്കുമാര്‍, ജി.കെ.ഗീത, ടി.പി.രാജേഷ്, ടി.മോഹന്‍, തെന്നല്‍, ലൗലി എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനത്തില്‍ പ്രൊഫ. എം.കെ.സാനു, ചെമ്മനം ചാക്കോ, പ്രൊഫ.എം.തോമസ് മാത്യു, അഡ്വ.കെ.ബാലചന്ദ്രന് സംബന്ധിക്കും. കൊച്ചി എഫ്.എം.പ്രോഗ്രാം മേധാവി ബാലകൃഷ്ണന് കൊയ്യാല്‍, സര്‍വ്വശിക്ഷാ അഭിയാന് എറണാകുളം പ്രൊജക്ട് ഓഫീസര്‍ എസ്.സന്തോഷ്കുമാര്‍ എന്നിവര്‍ ശില്പശാല നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: