ന്യൂദല്‍ഹി: പരിസ്ഥിതിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് എതിരെ നിയമം കര്‍ക്കശമാക്കാന്‍ കേന്ദ്ര തീരുമാനം. ഹരിത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ പരിപാടി.
രണ്ടു വര്‍ഷം കൊണ്ട് കര്‍ക്കശമായ പരിസ്ഥിതി നിയമങ്ങള്‍ നിര്‍മ്മിച്ചു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഇവ കര്‍ക്കശമായി നടപ്പാക്കുക ലക്ഷ്യം- കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. നിയമലംഘനം തടയാന്‍ പിഴത്തുക വര്‍ദ്ധിപ്പിക്കും. ഇതിനുതകുന്ന നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. പരിസ്ഥിതിക്ക് കേടുവരുത്തുന്നവര്‍ക്ക് നിലവില്‍ ഒരു ലക്ഷം രൂപയാണ് പിഴ. ഇത് അഞ്ചു കോടിയും ഏഴു വര്‍ഷം തടവുമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: