ചാണ്ടിയെയും ചെന്നിത്തലയെയും പ്രതിപക്ഷ നേതാവാക്കരുത്

Wednesday 25 May 2016 10:22 am IST

കൊച്ചി: കോണ്‍ഗ്രസ്സിനെ പരാജയത്തിന്റെ പടുകുഴിയിലെത്തിച്ച ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവാക്കരുതെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതൃപദവി ഇവരാരെയെങ്കിലും ഏല്‍പ്പിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും. അനാരോഗ്യകരമായ ഗ്രൂപ്പ് വഴക്കാണ് കോണ്‍ഗ്രസ്സില്‍ നടക്കുന്നത്. ഇത് തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സിന് ബംഗാളിലെ അവസ്ഥയുണ്ടാകും. വി.ഡി. സതീശന്‍, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാരെങ്കിലും പ്രതിപക്ഷ നേതാവാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.