തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ ചെസ്സ് ടീം ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജേതാക്കളായി. എംബിബിഎസ് വിദ്യാര്‍ത്ഥികളായ തുഷാര്‍ എസ്, കരുണ്‍, പി. നിരുപമ, ഫിറോസ് എം.ബി, അനന്തപത്മനാഭന് എ, ജിബിന്‍ ആന്റണി എന്നിവരായിരുന്നു ടീമിലെ അംഗങ്ങള്‍. രണ്ടാംസ്ഥാനം എറണാകുളം മെഡിക്കല്‍കോളേജിനും മൂന്നാം സ്ഥാനം കോഴിക്കോട് ഹോമിയോപ്പതി കോളേജിനും ലഭിച്ചു.
വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ അനന്തപത്മനാഭന് എ (തിരുവനന്തപുരം മെഡി. കോളേജ്) ചാമ്പ്യനായി. ശ്രീഹരി ശ്രീധര്‍ (എറണാകുളം മെഡി. കോളേജ്), തുഷാര്‍ എസ്. കരുണ്‍, പി. നിരുപമ (ഇരുവരും തിരുവനന്തപുരം മെഡി. കോളേജ്), അമൃതേഷ് കെ,(പാലക്കാട് ശാന്തിഗിരി ആയുര്‍വേദ കോളേജ്), ഫഹദ പി.എ (എറണാകുളം മെഡി. കോളേജ്) എന്നിവര്‍ ഒന്നുമുതല്‍ ആറുവരെ സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: