ഇന്‍സുലിന്‍ അടക്കം 150 മരുന്നുകളുടെ വില വെട്ടിക്കുറച്ചു

Wednesday 25 May 2016 8:17 am IST

ന്യൂദല്‍ഹി: പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ കുത്തിവയ്പ്പ് അടക്കം 27 ലേറെ ഇനം (150 ബ്രാന്‍ഡ്) മരുന്നുകളുടെ വില ദേശീയ ഔഷധ വില നിര്‍ണ്ണയ സമിതി 48 ശതമാനം വരെ വെട്ടിക്കുറച്ചു. നിര്‍ജലീകരണം തടയാനുള്ള ഒആര്‍എസ് ലായനി, ആന്റിബയോട്ടിക്കുകള്‍, ഗര്‍ഭിണികള്‍ക്ക് അത്യന്താപേക്ഷിതമായ ഫോൡക് ആസിഡ് അടങ്ങിയ ഔഷധങ്ങള്‍ എന്നിവയുടെ വിലയാണ് കേന്ദ്ര നിര്‍ദ്ദേശപ്രകാരം കുറച്ചത്. ഇതോടെ മോക്സികൈന്‍ഡ്,ഇലക്ട്രല്‍, ഫോല്‍വിറ്റ്, സിഫി, ബ്രൂട്ടാഫഌം, നോവാമാക്‌സ്, ഇന്‍സുജന്‍ എന്നിവയടക്കം 150 ബ്രാന്‍ഡഡ് മരുന്നുകളുടെ വിലയാണ് പകുതിയായി കുറയുക. വേദനാസംഹാരികള്‍, ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍, സന്ധിവാതം, അര്‍ബുദം, പാര്‍ക്കിന്‍സണ്‍ രോഗം എന്നിവയ്ക്കുള്ള മരുന്നുകള്‍, അമിത മാനസിക സമ്മര്‍ദ്ദത്തിനുള്ള ട്രാവോപ്രോസ്റ്റ്, ലിപോസോമോള്‍ ഡോക്‌സോ റൂബിന്‍സിന്‍ കുത്തിവയ്പ്പ് തുടങ്ങിയവയുടെയെല്ലാം വില പകുതിയായി കുറയും. കാന്‍സറുകള്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവയ്ക്കുള്ളതാണ് ലിപോസോമോള്‍ ഡോക്‌സോ റൂബിന്‍സിന്‍ കുത്തിവയ്പ്പ്. അമോക്‌സിലിന്‍ ഗുളികയുടെ വില പതിമൂന്നു ശതമാനവും കുറയും. മരുന്നുകളുടെ വില കുറച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ഞങ്ങള്‍. വില നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ ഭുപേന്ദ്ര സിംഗ് പറഞ്ഞു. പുതുക്കിയ വില മെയ് 21ന് നിലവില്‍ വന്നതായും അദ്ദേഹം പറഞ്ഞു. ഇതിനകം 875 ലേറെ പുതിയ മരുന്നുകളുടെ വിലയാണ് ഇതിനകം കുറച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.