സര്‍ബാനന്ദ സൊനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു

Wednesday 25 May 2016 8:16 am IST

ഗുവാഹതി: അസം മുഖ്യമന്ത്രിയായി സര്‍ബാനന്ദ സൊനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യ ബിജെപി സര്‍ക്കാറിന്‍െറ നേതൃത്വം എന്ന ഖ്യാതിയോടെയാണ് സൊനോവാള്‍ അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന ബിജെ.പി നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി പാളയത്തിലത്തെിയ ഹിമാന്‍ത ബിശ്വ ശര്‍മയും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹം ധനമന്ത്രിയാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ബി.ജെ.പി പ്രചാരണത്തിന് ചുക്കാന്‍പിടിച്ചവരില്‍ ഒരാളുമാണ് ശര്‍മ. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റതിനത്തെുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും ചടങ്ങിനത്തെി. സര്‍ബാനന്ദ സൊനോവാള്‍ ഇദ്ദേഹത്തെ പ്രത്യേകം ക്ഷണിച്ചിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങി ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ചടങ്ങിനത്തെിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.