വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Wednesday 25 May 2016 10:40 am IST

പത്തനാപുരം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കമുകുംചേരി ശ്രുതിലയത്തില്‍ തങ്കമ്മ(65)യാണ് മരിച്ചത്. രാവിലെ ഏഴോടെ മകന്റെ വീട്ടില്‍ നിന്നു വരവെ റബര്‍ തോട്ടത്തിനുള്ളില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രവീന്ദ്രന്‍ പിള്ളയാണ് ഭര്‍ത്താവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.