നിര്‍മ്മാണ മേഖലയിലെ അരക്ഷിതാവസ്ഥ പരിഹരിക്കണം: ബിഎംഎസ്

Wednesday 25 May 2016 11:36 am IST

രാമനാട്ടുകര: വികസനത്തിന്റെ കുതിപ്പിലേക്ക് നീ ങ്ങുന്ന രാഷ്ട്രത്തിന് വലിയ തോതില്‍ മനുഷ്യാധ്വാനം പ്രദാനം ചെയ്യുന്നവരാണ് നിര്‍മ്മാണ തൊഴിലാളികളെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റും ഇഎസ്‌ഐ സെന്‍ട്രല്‍ ബോര്‍ഡ് മെമ്പറുമായ വി. രാധാകൃഷ്ണന്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണ തൊഴിലാളി സംഘം - ബിഎംഎസ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അവരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. മണല്‍ മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വികലമായ തീരുമാനങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമനാട്ടുകര നിവേദിത വിദ്യാപീഠം സ്‌കൂളില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ. ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍ ഒ.കെ. ധര്‍മ്മരാജ്, ഇ. ദിവാകരന്‍, നാരങ്ങയില്‍ ശശിധരന്‍, പി. പരമേശ്വരന്‍, കെ.കെ. പ്രേമന്‍, അരിക്കോത്ത് രാജന്‍, കെ. ഗീത, വി. ചന്ദ്രന്‍, കെ. എന്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.