കോഴിക്കോട്: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ ഘാതകരെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് 28ന് മഹിളാ ഐക്യവേദി കലക്ടറേറ്റ് ധര്‍ണ നടത്തും.
കേരളത്തില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ സര്‍ക്കാര്‍ യാതൊരു നിയമ നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് ജിഷയുടെ മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് പ്രതിയെ കണ്ടെത്താത്തതിലൂടെ വ്യക്തമാകുന്നതെന്നും ജില്ലാ പ്രസിഡന്റ് രുഗ്മിണി, ജില്ലാ ജനറല്‍ സെക്രട്ടറി ശശികല ജയരാജ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: