കോഴിക്കോട്: വിതരണത്തിനായി കൊണ്ടുവന്ന നാല് കിലോ ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി അഷറഫ് എന്ന അമ്പായത്തോട് അഷറഫ് (28) നെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് രാമനാട്ടുകര ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് ഫറോക്ക് എസ്ഐ വിപിന്‍ കെ വേണുഗോപാലും കോഴിക്കോട് സിറ്റി നോര്‍ത്ത് ഷാഡോ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ആറ് മാസക്കാലയളവിനിടയില്‍ കോഴിക്കോട്ടെ സിറ്റിയില്‍ മാത്രമായി 50 കിലോയോളം കഞ്ചാവ് നോര്‍ത്ത് ഷാഡോ പോലീസ് ടീം പിടികൂടിയിട്ടുണ്ട്. കൂടാതെ പുതുതലമുറയുടെ ഹരമായ ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്. എഡിഎംഎം മിയാമിയാ എന്നിവയുടെ വന്‍ ശേഖരണം തന്നെ ഇവര്‍ പിടികൂടിയിട്ടുണ്ട്. നല്ലളം സിഐ ടിപി. ജേക്കബ്, ഫറോക്ക് എസ്ഐ വിപിന്‍, കെ. വേണുഗോപാല്‍, നോര്‍ത്ത ഷാഡോ പോലീസ് അംഗങ്ങളായ എ. മുഹമ്മദ് ഷാഫി എം.സജി,കെ. അഖിലേഷ്, എന്നിവരെ കൂടാതെ ഫറോക്ക് സ്റ്റേഷനിലെ എഎസ്ഐ മുരളി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലെതീഷ്, ലാലു മനോഹരന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: