കാണാതായ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

Monday 4 July 2011 11:19 pm IST

കുമ്പള: വീട്ടില്‍ നിന്നു കവര്‍ച്ച പോയ 14 പവന്‍ സ്വര്‍ണ്ണം ഉപേക്ഷിച്ച നിലയില്‍. വിവരമറിഞ്ഞെത്തിയ കുമ്പള പോലീസ്‌ സ്വര്‍ണ്ണം കസ്റ്റഡിയിലെടുത്തു. ബന്തിയോട്‌, മണ്ടങ്കൈ മദ്രസയിലെ അധ്യാപകന്‍ എം.എ.മുഹമ്മദിണ്റ്റെ വീട്ടില്‍ നിന്നു കഴിഞ്ഞ ദിവസം കാണാതായ സ്വര്‍ണ്ണമാണ്‌ വഴിയോരത്ത്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പള്ളിയിലേക്ക്‌ പോകുന്നതിനിടിയിലാണ്‌ വഴിയില്‍ സ്വര്‍ണ്ണം കാണപ്പെട്ടതെന്നു മുഹമ്മദ്‌ പൊലീസിനോട്‌ പറഞ്ഞു. കാര്‍ബോര്‍ഡ്‌ പെട്ടിയിലാക്കി കട്ടിലിണ്റ്റെ കീഴില്‍ വച്ചിരുന്ന 14 പവന്‍ സ്വര്‍ണ്ണവും71,050൦ രൂപയും കാണാതായെന്നു മുഹമ്മദ്‌ കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ കുറിച്ച്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ സ്വര്‍ണ്ണം നാടകീയമായി വഴിയില്‍ കാണപ്പെട്ടത്‌.