തിരുവനന്തപുരം: കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
സഗൗരവമാണ് പിണറായി സത്യപ്രതിജ്ഞ ചെയ്തത്. സി.പി.ഐ പ്രതിനിധിയായ ഇ.ചന്ദ്രശേഖരനാണ് പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് മറ്റുള്ളവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം സിപിഎമ്മിന്റെ പതിനൊന്ന് അംഗങ്ങളും സിപിഐയുടെ നാലും കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ്, എന്‍സിപി എന്നിവയുടെ ഓരോ പ്രതിനിധികളുമാണ് സത്യപ്രതിജ്ഞ ചെയ്യുക.
ആദ്യമായി രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തി. ജെ.മേഴ്സിക്കുട്ടിയമ്മ, കെ.കെ.ഷൈലജ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: