ധ്യാനം സ്വര്‍ണ്ണംപോലെ മൂല്യമുള്ളതാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. ഭൗതിക ഐശ്വര്യത്തിനും മുക്തിക്കും ശാന്തിക്കും ധ്യാനം വഴിതെളിക്കും.അതിനു ചെലവഴിക്കുന്ന ഒരു നിമഷംപോലും നഷ്ടമല്ല.
പതിന്മടങ്ങ് നേട്ടമാണ്. എന്നാല്‍ ധ്യാനത്തോടൊപ്പം നമ്മില്‍ കരുണയുംകൂടി ഉണ്ടായാല്‍, അത് സ്വര്‍ണത്തിനു പരിമളംകൂടി ലഭിക്കുന്നതിനു തുല്യമാണ്. പുഞ്ചിരിച്ച മുഖം നല്ല വാക്ക് കാരുണ്യം നിറഞ്ഞ നോട്ടം ഇതൊക്ക ധ്യാനം തന്നെയാണ്. അങ്ങനെ വരുമ്പോള്‍ നമ്മുടെ നിസാരമായ ഒരു വാക്കുപോലും എന്തു വിലപ്പെട്ടതാണെന്ന് മനസിലാകും.
അതിനാല്‍ ഓരോവാക്കും വളരെ ശ്രദ്ധയോടെ പറയണം. അന്യന്റെ മനസിനെ വേദനിപ്പിക്കുന്ന ഒന്നും ഉച്ചരിക്കാതിരിക്കാന്‍ മക്കള്‍ ശ്രദ്ധിക്കണം. കാരണം നമ്മള് കൊടുക്കുന്നതെ തിരിച്ചു കിട്ടൂ. മറ്റുള്ളവര്‍ക്ക് ദുഖം നല്കിയാല് നമുക്ക് കിട്ടുന്നതും ദുഖമായിരിക്കും. സ്നേഹം നല്കിയാല് നമുക്ക് ലഭിക്കുന്നതും സ്നേഹവും ആനന്ദവുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: