കടല്‍ഭിത്തി നിര്‍മ്മാണം: മാര്‍ച്ച് നടത്തി

Wednesday 25 May 2016 7:49 pm IST

അമ്പലപ്പുഴ: പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തീരദേശവാസികള്‍ മാര്‍ച്ച് നടത്തി. പുറക്കാടു മുതല്‍ അനന്ദേശ്വരം വരെ പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടാണ് പുന്തല എസ്‌വിഎസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ മാര്‍ച്ച നടത്തിയത്. ഇവര്‍ പിന്നീട് ഈ ആവശ്യം ഉന്നയിച്ച് പുറക്കാട് വില്ലേജാഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനവും നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.