കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഇളനീര്‍ സംഘം കൊട്ടിയൂരില്‍ എത്തിത്തുടങ്ങി

Thursday 26 May 2016 10:59 am IST

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി 28ന് നടക്കുന്ന ഇളനീര്‍വെപ്പ് ചടങ്ങിനായി ഇളനീര്‍ സംഘങ്ങള്‍ കൊട്ടിയൂരില്‍ എത്തിത്തുടങ്ങി. വിഷുനാളില്‍ ആരംഭിക്കുന്ന വ്രതാനുഷ്ഠാനത്തോടെയാണ് സംഘം ഇളനീര്‍ കാവുകളുമായികൊട്ടിയൂരില്‍ എത്തുന്നത്. പുറക്കുവം മുതല്‍ വ്രതാനുഷ്ഠാനങ്ങളോടെ വീട്ടിലും തുടര്‍ന്ന് പ്രത്യേക സങ്കേതങ്ങളിലും കഴിഞ്ഞ് നിശ്ചിത ദിവസം ഇളനീരുകള്‍ പറിച്ച് കാവുകളാക്കി നഗ്നപാദരായാണ് സംഘം കൊട്ടിയൂരിലെത്തുക. മലബാറിലെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ഭക്തജനങ്ങളാണ് ഇളനീര്‍കാവുകളുമായി എത്തുക. തിയ്യ സമുദായാംഗങ്ങളും ജന്മാവകാശികളുമായ എരുവട്ടി, കുറ്റിയാടി തണ്ടയാന്‍മാരും ഇളനീരുമായി എത്തും. 28നാണ് ഇളനീര്‍വെപ്പ് തടങ്ങ് 29ന് ഇളനീരാട്ടം നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള തിരുവോണം ആരാധന നാളെ നടക്കും. നാളെ എരുവട്ടി തണ്ടയാന്‍ എണ്ണയും ഇളനീരുമായി എരുവട്ടി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.