കണ്ണൂര്‍: 24 വര്‍ഷക്കാലമായിട്ടും ഇതുവരെ പരിഷ്കരിക്കാത്ത ബാങ്ക് പെന്ഷന് പരിഷ്കരണം ഉടനെ നടത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് റിട്ടയറീസ്സ് എഐബിആര്എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂരില്‍ ബാങ്ക് റിട്ടയറീസ് അവകാശദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ എകെബിആര്‍എഫ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന് മുന്നില്‍ പ്രകടനം നടത്തി. ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്ക് പെന്ഷന് അനുവദിക്കുക, ഫാമിലി പെന്ഷന് വര്‍ദ്ധിപ്പിക്കുക, 100ശതമാനം സമീകരണത്തോടെ ക്ഷാമബത്ത മുഴുവന്‍പേര്‍ക്കും നല്‍കുക, ബാങ്ക് റിട്ടയറീസിന്റെ പ്രശ്നങ്ങള്‍ എഐബിആര്എഫുമായി നേരിട്ടു ചര്‍ച്ച ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ്. പ്രക്ഷോഭത്തിന് ആധാരമായി ഉന്നയിച്ചിട്ടുള്ളത്. എകെബിആര്‍എഫ് ജില്ലാ സെക്രട്ടറി എ.സി.മാധവന്, വി.ബി.ഷേണായി. ജി.വി.ശരത് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. എം.ചന്ദ്രന്, കെ.കെ.ഗോവിന്ദന്‍കുട്ടി, സി.എന്‍.ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്കി. ഐബിഎ ചെയര്മാനുളള്ള നിവേദനം സിന്‍ഡിക്കേറ്റ് ബാങ്ക് റീജിയണന് മാനേജര്‍ക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: