കൊട്ടിയൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ചുക്കുകാപ്പി വിതരണവും

Wednesday 25 May 2016 9:43 pm IST

kottiyoor കൊട്ടിയൂര്‍: കൊട്ടിയൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ചുക്കുകാപ്പി വിതരണവും നടത്തി. ശ്രീ സത്യസായി സേവാ സംഘടനയുടെ ആഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പും ചുക്കുകാപ്പി വിതരണവും നടത്തിയത്. സേവാ സമിതി കഴിഞ്ഞ പത്തു വര്‍ഷമായി ഇക്കരെ കൊട്ടിയൂര്‍ പരിസരത്ത് ഉത്സവത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും കാപ്പിവിതരണവും നടത്തിവരുന്നുണ്ട്. 23 മുതലാണ് ക്യാമ്പ് ആരംഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ക്യാമ്പില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ആതിര ലക്ഷ്മണാണ് ഇന്നലെ ക്യാമ്പിന് നേതൃത്വം കൊടുത്തത്. ക്യാമ്പ് മൂന്നാഴ്ചവരെ നീണ്ടു നില്‍ക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.