കൊല്‍ക്കത്ത: നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ സിബിഐ റെയ്ഡ് നടത്തി. വിവിധ വകുപ്പുകളിലും ഓഫീസുകളിലും സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ സുശാന്ത ദത്തഗുപ്തയുടെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.
അദ്ദേഹം ചുമതല വഹിച്ചിരുന്ന കാലയളവില്‍ നടത്തിയ ചില നിയമനങ്ങളിലെ പിഴവും സാമ്പത്തിക ക്രമക്കേടുകളും മാനവവിഭവശേഷി മന്ത്രാലയം കണ്ടെത്തിയിരുന്നു. സുശാന്തയുടെ കാലത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തു. ഓഫീസ് ഫയലുകളും ശേഖരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ സുശാന്തയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: