പുതുപ്പള്ളി: സിപിഎമ്മിന്റെ സംസ്ഥാനം ഒട്ടുക്കുമുള്ള അക്രമ രാഷ്ട്രീയത്തില്‍ ബിജെപി പുതുപ്പള്ളി പഞ്ചായത്ത് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വരുംദിവസങ്ങളില്‍ പുതുപ്പള്ളിയില്‍ പ്രതിഷേധയോഗവും മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത്കമ്മറ്റി അറിയിച്ചു. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഈ അക്രമരാഷ്ട്രീയം നിര്‍ത്താത്തപക്ഷം പഞ്ചായത്തില്‍ ശക്തമായ സമരങ്ങള്‍ തുടങ്ങുന്നതാണെന്നും കമ്മറ്റി അറിയിച്ചു. അധികാരത്തില്‍ കയറുന്നതിനുമുമ്പ് തുടങ്ങിയ ഈ കൊലപാതക രാഷ്ട്രീയത്തിന് സിപിഎം ഉടനെതന്നെ മറുപടി പറയേണ്ടി വരുമെന്നും ഇത്തരം നെറികെട്ട രാഷ്ട്രീയം ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അധികാരത്തില്‍ മത്തുപിടിച്ച നേതൃത്വം ഈ ക്രൂര ക്രിത്യങ്ങള്‍ക്കുള്ള ശിക്ഷയനുഭവിക്കുമെന്നും കമ്മറ്റി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: