സ്പെഷ്യല്‍ സ്കൂള്‍ ഒളിമ്പിക്സില്‍ മണ്ണയ്ക്കനാടിണ്റ്റെ മഹത്തായ പങ്കാളിത്തം

Monday 4 July 2011 11:20 pm IST

കുറവിലങ്ങാട്‌ : സ്പെഷ്യല്‍ സ്ക്കൂള്‍ ഒളിമ്പിക്സില്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വോളിബോള്‍ മത്സരത്തില്‍ ഭാരത്തിന്‌ വെങ്കല നേട്ടം. ഈ നേട്ടം കൈവരിച്ച രണ്ട്‌ ടീമിലും മലയാളികളായവരുണ്ടായിരുന്നുവെന്നത്‌ ഏറെ അഭിമാനകരമായ നിമിഷമാണ്‌. ഇത്‌ കൈവരിക്കാനായത്‌ മണ്ണയ്ക്കനാട്ടിണ്റ്റെ കരുത്തിലൂടെയാണ്‌ എന്നത്‌ ഈ നാട്ടുകാര്‍ക്ക്‌ ഏറെ അഭിമാനമുഹുര്‍ത്തങ്ങളാണ്‌ സമ്മാനിച്ചത്‌.. ഏതന്‍സില്‍ നടന്ന സ്പഷ്യല്‍ സ്ക്കൂള്‍ ഒളിമ്പിക്സില്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വോളിബോളില്‍ ഭാരതത്തിന്‌ ചരിത്രവിജയം നേടാനായതില്‍ മണ്ണയ്ക്കനാട്ട്‌ ഗ്രാമത്തിണ്റ്റെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ഏതന്‍സില്‍ കഴിഞ്ഞ ദിവസം സമാപിച്ച സ്പെഷ്യല്‍ സ്്ക്കൂള്‍ ഒളിമ്പിക്സില്‍ ഇരു വിഭാഗം വോളിബോള്‍ മത്സരത്തിലും മണ്ണയ്ക്കാനാട്ട്‌ ഹോളി ക്രോസ്‌ സ്പഷ്യല്‍ സ്ക്കൂളിലെ ബിന്ദു - ബിപിന്‍ എന്നി കുട്ടികളിലൂടെ മികച്ച പ്രകടനത്തിലൂടെയാണ്‌ ഭാരത്തിന്‌ ഇരുവിഭാഗത്തിലും വെങ്കല നേട്ടം കൈവരിക്കാനായത്‌. കൂടാതെ ഈ സ്ക്കൂളിലെ തന്നെ പ്രിന്‍സിപ്പലായ റാണി ജോ ആണ്‌ പെണ്‍കുട്ടികളുടെ ഭാരത ടീമിണ്റ്റെ പരീശിലക എന്നതും മണ്ണയ്ക്കനാട്‌ ഗ്രാമത്തിണ്റ്റെ അഭിമാനത്തിന്‌ മാറ്റ്‌ വര്‍ദ്ധിപ്പിക്കുകയാണ്‌. ഭാരത്തില്‍ നിന്ന്‌ 365 കുട്ടികളാണ്‌ സ്പെഷ്യല്‍ സ്ക്കൂളിനത്തില്‍ ഏതന്‍സില്‍ നടന്ന ഒളിമ്പിക്സില്‍ പങ്കെടുത്തത്‌. വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കാന്‍ ഈ ടീമില്‍ കേരളത്തിണ്റ്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ ൧൦ അംഗങ്ങളുണ്ടായിരുന്നു ഇവര്‍ക്ക്‌ രണ്ട്‌ സ്വര്‍ണ്ണമടക്കം ൯ മെഡല്‍ നേടാനായി എന്നത്‌ കേരളത്തിന്‌ അഭിമാനകരമായ നേട്ടമാണ്‌. മണ്ണയ്ക്കാനാട്‌ ചെറിയനിരപ്പേല്‍ പത്രോസ്‌ - മേരി ദമ്പതികളുടെ വളര്‍ത്തുപുത്രിയാണ്‌ ബിന്ദു. ബിപിന്‍ രഗ്ത്നഗിരി പൊങ്ങാനാംതടത്തില്‍ ബേബിയുടെയും ജിസിയുടെയും മകനാണ്‌.. ഇരുവരും വര്‍ഷങ്ങളായി മണ്ണയ്ക്കനാട്‌ സ്പെഷ്യല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളാണ്‌. ബിന്ദുവും ബിബിനും വിജയത്തിളക്കം നേടിയെങ്കിലും അവര്‍ക്കും ചുറ്റും നാട്ടിലും ഉയരുന്ന ജയാരവങ്ങള്‍ കേട്ടറിയാന്‍ ഈ മിടുക്കര്‍ക്ക്‌ കഴിയുന്നില്ലെന്നത്‌ സന്തോഷത്തിലും നേരിയ വേദനയാണ്‌ പടര്‍ത്തുന്നത്‌. വിജയത്തിണ്റ്റെ ആഹ്ളാദവും അഭിനന്ദവും അടുത്തെത്തുന്നവരുടെ മുഖത്തുനിന്ന്‌ വായിച്ചറിഞ്ഞ്‌ ഇവര്‍ അഭിമാനപുളകിതരാകും. എല്ലാം ദൈവാനുഗ്രഹവും സ്കൂള്‍ അധികൃതരുടെ പ്രോത്സാഹനവുമെന്നാണ്‌ ഇവര്‍ ഏഥന്‍സില്‍ പ്രതികരിച്ചത്‌. ഇല്ലായ്മകളോടും വല്ലായ്മകളോടും പടവെട്ടിയാണ്‌ മണ്ണയ്ക്കനാട്‌ ചെറിയനിരപ്പേല്‍ പത്രോസ്മേരി ദമ്പതികള്‍ ബിന്‍സിയെ വളര്‍ത്തുന്നത്‌.തയ്യലിലും വരയിലും വാദ്യോപകരണത്തിലുമൊക്കെ മിടുക്കിയാണ്‌ ടീം ക്യാപ്റ്റന്‍ കൂടിയായ ബിന്ദു. രത്നഗിരി പൊങ്ങനോംതടത്തില്‍ പരേതനായ ബേബിയുടെയും ജെസിയുടെയും മൂന്നു മക്കളില്‍ മൂത്തവനാണ്‌ ബിബിന്‍. പത്താം ക്ളാസ്‌ വിദ്യാര്‍ഥി. സ്പെഷല്‍ സ്കൂള്‍ അസോസിയേഷന്‍ കേരള ഏരിയാ ഡയറക്ടര്‍ കൂടിയാണു ദേശീയ പരിശീലകയായ സിസ്റ്റര്‍ റാണി. ഹരിയാന, ഡല്‍ഹി, പുതുച്ചേരി, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍ നടന്ന സെലക്ഷന്‍ ക്യാമ്പുകളിലൂടെ കടന്നാണു ബിന്ദുവും ബിബിനും സിസ്റ്റര്‍ റാണിയും തെരഞ്ഞെടുക്കപ്പെട്ടത്‌