ചങ്ങനാശ്ശേരി: എന്‍ഡിഎ തെരഞ്ഞെടുപ്പു അവലോകന യോഗം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തി. കണ്‍വീനര്‍ എം.ബി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മൂന്നുമടങ്ങ് വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച് മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയാകുവാന്‍ എന്‍ഡി എക്ക് സാധിച്ചതില്‍ പങ്കുവഹിച്ച പ്രവര്‍ത്തകര്‍ക്കും വോട്ടുനല്‍കിയവര്‍ക്കും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നന്ദി അറിയിച്ചു. കേരളത്തില്‍ താമരവിരിയില്ല എന്ന് പറഞ്ഞുപരിഹസിച്ച ഇരുമുന്നണികള്‍ക്കും നേമത്ത് താമരവിരിയിച്ച് മറുപടിനല്്കിയ കേരള ജനതക്ക് യോഗം അഭിനന്ദനം അറിയിച്ചു. യോഗത്തില്‍ എന്‍ഡി എ നേതാക്കളായ കെ.വി. ശശികുമാര്‍, എം.എസ്. വിശ്വനാഥന്, ബി.ആര്. മഞ്ജീഷ്, എ. മനോജ്, പ്രോഫ്: ബാലകൃഷ്ണകുറുപ്പ്, എന്‍.പി. കൃഷ്ണകുമാര്‍, ഷൈലമ്മരാജപ്പന്, പി.എം. ചന്ദ്രന്, പി.കെ. കൃഷ്ണന്, പി.ആര്. സുരേഷ്, ചന്ദ്രമോഹന്, ജോയ്ച്ചന്‍ പീലിയാനിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: