ഏറ്റുമാനൂര്‍: എംസിറോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ സെന്റര്‍ ജംഷനില്‍ കെസ്റ്റിപി നടത്തുന്ന റോഡുപണിക്കിടെ കേബിളുകള്‍ പൂര്‍ണമായും നശിച്ചു. കെഎസ്ഇബി കേരളത്തിലെ എല്ലാ ഓഫീസുമായും ഒരുമ നെറ്റിലൂടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നെറ്റ് കണക്ഷണന് പോയതോടുകൂടി രണ്ടുദിവസമായി വൈദ്യുതിബില്‍ എടുക്കുന്നതിനു സാധിച്ചിട്ടില്ല. ഓഫീസ് പ്രവര്‍ത്തനവും പൂര്‍ണമായും തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ ടൗണില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കെസ്ഇബി ഓഫീസില്‍ എത്തുന്ന നൂറുകണക്കിനു ആള്‍ക്കാരാണ് വൈദ്യുതിബില്‍ അടക്കാന്‍ സാധിക്കാതെയും മറ്റ് ആവശ്യങ്ങള്‍ സാധിക്കാതെയും മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: