ഹ്രസ്വചലച്ചിത്ര മേളയും സാരഥി പുരസ്‌കാര സമര്‍പ്പണവും

Wednesday 25 May 2016 10:02 pm IST

കാഞ്ഞങ്ങാട്: തപസ്യ കലാസാംസ്‌കാരിക വേദി, സാരഥി പുരസ്‌കാര സമിതി, കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന ഹ്രസ്വ ചലച്ചിത്രമേളയും സാരഥി പുരസ്‌കാര സമര്‍പ്പണവും ജൂണ്‍ നാലിന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. രാവിലെ ഒമ്പതിന് ബല്‍റാം മട്ടന്നൂര്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് നടക്കുന്ന പുരസ്‌കാര സമര്‍പ്പണം എസ്. രമേശന്‍ നായര്‍ നിര്‍വഹിക്കും. സംവിധായകന്‍ അലി അക്ബര്‍ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ ചിത്രസാരഥി പുരസ്‌കാരം മാതൃഭൂമിയിലെ രജീന്ദ്രകുമാര്‍, വാര്‍ത്താ സാരഥി പുരസ്‌കാരം ജന്മഭൂമി ന്യുസ് എഡിറ്റര്‍ മുരളി പാറപ്പുറം, കവിതാ സാരഥി പുരസ്‌കാരം ചാരുലത സി മേലത്ത് എന്നിവര്‍ക്കുമാണ് ലഭിച്ചത്. മികച്ച ഡെപ്യൂട്ടി കളക്ടര്‍ അവാര്‍ഡ് ജേതാവ് ഡോ.പി.കെ. ജയശ്രീ, മികച്ച പ്രിന്‍സിപ്പലിനുള്ള ദേശീയ അവാര്‍ഡ് നേടിയ കെ.എം.വിജയകൃഷ്ണന്‍, മഹാഭാരതം വിവര്‍ത്തകന്‍ പി.കുഞ്ഞിക്കോമന്‍ നായര്‍, ലോക പഞ്ചഗുസ്തി താരം പ്രദീഷ് എം.വി, മികച്ച ഗവേഷകനും കായികാധ്യാപകനുമായ ഡോ.മേലത്ത് ചന്ദ്രശേഖരന്‍ നായര്‍, പൂരക്കളി വീരശൃംഖല അവാര്‍ഡ് ജേതാവ് രാജീവന്‍ പണിക്കര്‍ തൃക്കരിപ്പൂര്‍, ചിത്രകാരന്‍ പ്രകാശന്‍ അതുല്യ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്‌സി ജ്യോഗ്രഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കുശാല്‍ നഗറിലെ ജയലക്ഷ്മി ജി, 2016 വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെയും അനുമോദിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.